2025, മാർച്ച് 02
2025 മാർച്ച് 2
അവധി ദിവസമാണ്. ഓദ്യോഗേതര വിഷയങ്ങളിൽ വ്യാപൃതനാകാനുള്ള ദിവസമാണ് സത്യം പറഞ്ഞാൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു ദിവസം മതിയാകുന്നതാണോ.
ബോംബെയിലെ മില്ലുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശസമരത്തിൻ്റെ ഭാഗമായി നേടിയെടുത്തതാണ് ഞായർ അവധി. ആഴ്ചയുടെ അവസാനമായതും പള്ളിയിൽ പോകേണ്ടതുമൊക്കെയായിരിക്കാം നറുക്ക് ഞായറാഴ്ചയിൽ വീണത്.
മുടി വെട്ടാനും ഷേവിംഗ്, ഷോപ്പിംഗ് മുതലായ വ്യക്തിപരമായ ആവശ്യങ്ങൾക്കും, കുടുംബപരമായ ആവശ്യങ്ങൾക്കും സാമൂഹികമായ ഇടപെടലുകൾക്കും വിനോദങ്ങൾക്കുള്ള സാദ്ധ്യതകൾ എന്നിനിവയ്ക്ക്യ്ക്ക് വീക്കെൻ്റിലുള്ള ഒറ്റ അവധി എത്രകണ്ട് ഉപകാരപ്പെടും ? പ്രത്യേകിച്ച് ജോലി സ്ഥലവും താമസസ്ഥലവും തമ്മിലുള്ള അകലം വർദ്ധിക്കുമ്പോൾ ആഴ്ചയിലൊരു ദിവസം ഒരു വ്യക്തി എന്ന നിലയിൽ ഇതിനൊക്കെ പര്യാപ്തമാണോ.
കുട്ടികൾ കാത്തിരിക്കും. അവരോടൊത്ത് വീട്ടിന് പുരത്തുള്ള വിശാലമായ സ്ഥലത്ത് ഏതെങ്കിലും കളി, പിന്നെ കുട്ടകളുടെ കീ ബോർഡ്,വായ്പ്പാട്ട് ക്ലാസ്സ് പിന്നെ സ്വന്തം തബല. വീടിലെ മറ്റ് കാര് രൾ ഭാര്യ നോക്കി കോളും എന്നതിനാൽ വലിയ തലവേദനയില്ലാതെ തന്നെ ഞായറാഴ്ച നടന്നു പോകും. കാര്ന്ന്രദ്യോഗസ്ഥൻ മേൽപറഞ്ഞ ഉദ്യോഗേതര അനിവാര്യതകളിലേക്ക് അൽപ്പനേരം ഓഫീസ് സമയങ്ങളിൽ നിന്ന് കവർന്നെടുത്താൽ കുറ്റപ്പെടുത്താനാവുമോ. രണ്ടഭിപ്രായങ്ങൾ ഉണ്ടാകാം .
ചർച്ചകൾ സജീവമാണ് സർക്കാരോ ഫീസുകൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കണം അതിലെ ശരി തെറ്റുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സമീപ ഭാവിയിൽ തീരുമാനങ്ങളുണ്ടായേക്കാം.
സേവനവിരാമ ചിന്തകൾ കരി വണ്ടുകളെപ്പോലെ തലക്ക് ചുറ്റും കറങ്ങുന്നുണ്ട്. പെൻഷൻ പേപ്പറുകൾ ശരിയാക്കണം, പാടിത്തുടങ്ങിയ പാട്ട് നന്നായി അവസാനിപ്പിക്കണം, യാത്രയയപ്പ് ഉണ്ടാകും, എല്ലാവരോടും യാത്ര പറയണം. ഇതെൻ്റെ ആദ്യത്തെ കല്യാണമാണല്ലേ ന്നതിൻ്റെ പരിഭവമാണ് എന്ന് പറഞ്ഞതുപോലെ, ആദ്യത്തെ റിട്ടയർമെൻ്റിൻ്റെ പരിദ്രമം എന്നിലും കടന്നു കൂടിയിരുന്നു - എല്ലാം പുത്തൻ അനുഭവങ്ങളാണല്ലേ.. അടുത്ത വാരത്തിലേക്ക് ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി മനസ്സിൽ കണ്ട് ഞായറാഴ്ച കഴിച്ചുകൂട്ടി.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home