2025, മാർച്ച് 04
ഇ- ഓഫീസിൽ കുറേ ഏറെ ഫയലുണ്ടായിരുന്നു.ഒക്കെ രാവിലെത്തന്നെ തീർത്തു.ജില്ലാ പദ്ധതിയിൽ സദ്ഭരണ വിഭാഗം RGSA കുട്ടികൾ തയ്യാറാക്കുന്നുണ്ട്. ഒന്നിച്ചിരുന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. എനിക്കെതിരെയുള്ള വിജിലൻസ് കേസിന്മേൽ വകുപ്പുതല നടപടി ബാക്കിയുണ്ട്.ക്ലാർക്ക് ബാബു തിരുവനന്തപുരത്ത് വിളിച്ച് വിവരങ്ങൾ ശേഖരിച്ചു.ഡയറക്ടറേറ്റിലെ കാര്യങ്ങൾ കഴിഞ്ഞു.ഇനി സെക്രട്ടറിയേറ്റിലാണ്.അപ്പോഴാണ് റിട്ടയേഡ് ഡയറക്ടർ തിരുമേനിസാർ വിളിച്ച് കാര്യങ്ങൾ തിരിക്കുന്നത്. മേലാഫീസുകളിലെ ഫയൽ നടപടിക്രമങ്ങളിൽ കുടുങ്ങിപ്പോകുന്ന കാര്യങ്ങളാണ് ചർച്ച ചെയ്തത്.
ജില്ലയിലെ നികുതി ശേഖരണ അവലോകന യോഗം 12 00 മണിക്ക് ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടറാണ് യോഗം നടത്തുന്നത്. ചുമതലയുള്ള പഞ്ചായത്തുകളിലെ വിവരങ്ങൾ ചർച്ച ചെയ്തു.പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകളിൽ മീറ്റിംഗ് തിയതി നിശ്ചയിച്ചു.വീണ്ടും സുധീർ പൈ ഓഫീസിലെത്തി. കുമ്പള സെക്രട്ടറിയെ വിളിച്ച് ബിൽ ഒന്നു കൂടി സമർപ്പിക്കാൻ പറഞ്ഞു. ട്രഷറിയിൽ ബിൽ പുനഃ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തിൻ്റെ കരട് സ്വയം തയ്യാറാക്കി കുമ്പള സെക്രട്ടറിക്ക് നൽകി.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home