2025 മാർച്ച് 7
ഇന്ന് 7 . വീട്ടിനടുത്തുള്ള ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ഉത്സവമാണ് അതുകൊണ്ട് ഇന്ന് രാവിലെ യാത്ര കൊയിലാണ്ടിയിൽ നിന്നാണ്.06 35 നുള്ള ട്രെയിനിൽ യാത്ര ആരംഭിച്ചു.ജോയിൻ ഡയറക്ടർ നിർദേശിച്ചതനുസരിച്ച് ജില്ലാ കളക്ടർ വിളിച്ചുചേർത്ത ഒരു യോഗത്തിൽ അദ്ദേഹത്തിന് വേണ്ടി പങ്കെടുക്കണം. യാത്രയ്ക്കിടയിൽ ഒന്ന് രണ്ട് തവണ ഡയറക്ടർ വിളിച്ച് മീറ്റിങ്ങിൽ പറയേണ്ട കാര്യങ്ങൾ സൂചിപ്പിച്ചു.വിവരങ്ങൾ വാട്സ്ആപ്പ് ചെയ്തു തന്നു.ഓഫീസിൽ എത്തി യോഗത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോഴാണ് യോഗം മാറ്റിവെച്ച അറിയിപ്പ് ലഭിക്കുന്നത് .ഇ ഓഫീസിലെ ഫയലുകൾ നോക്കി 12.00 മണിക്ക് പെൻഷൻ ഡാറ്റ പ്യൂരിഫിക്കേഷനുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേർക്കണം.യോഗത്തിൽ ബന്ധപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു.ഒരു മണിക്കൂർ നീണ്ട യോഗം ഒരു മണിക്ക് അവസാനിച്ചു.അന്ന് ഓഫീസിൽ മറ്റ് ഓഫീസർമാർ ഹാജലില്ലാത്തതിനാൽ എൻറെതല്ലാത്ത ചില ഫയലുകൾ ഇ- ഓഫീസിൽ അംഗീകാരത്തിനായി വന്നിട്ടുള്ളത് തീർത്തു കൈയ്യൂർ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ വെറ്റിംഗ് ചെയ്തു കൊടുത്തു.
ഉത്സവം പ്രമാണിച്ച് ഉച്ചക്ക് ശേഷം ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home