2025, മാർച്ച് 9
09/03/2025
ഞായറാഴ്ചയാണ്, അവധിയാണ്, തുടർച്ചയായ രണ്ട് ദിവസം അവധി.
മേലാ ഫീസായതുകൊണ്ടാണ് വലിയ തിരക്കുഭവപ്പെടാത്തത്. മാർച്ച് മാസം വകുപ്പ് ഏറ്റവും സജീവമാകുന്ന ഒരു മാസമാണ്.
ബജറ്റ് പ്രഖ്യാപനം, വാർഷിക പദ്ധതിയുടെ പരിസമാപ്തി, നികുതി ശേഖരണം, പുതുവർഷത്തെ പദ്ധതി അംഗീകരം കൂടാതെ സാധാരണ ഗതിയിലുള്ള പ്രവർത്തനങ്ങളും. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാമ്പത്തിക വർഷത്തിൻ്റെ പരിസമാപ്തി കുറിക്കുന്ന മാസം.
ഇന്നും ജില്ലയിലെ മിക്ക ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. നികുതി ശേഖരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവർ.
ഏതൊരു സ്വയം ഭരണ സ്ഥാപനത്തിൻ്റെയും ആത്യന്തിക ലക്ഷൃം സ്വയം പര്യാപ്തതയാണ്. അതാണ് ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമം. അതു കൊണ്ട് തന്നെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ പടിയാണ് ലഭിക്കേണ്ട നികുതികളും ഫീസുകളും ഒക്കെ ചോർച്ചയില്ലാതെ പിരിച്ചെടുക്കുക എന്നത്. ഈ ലക്ഷൃം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമമാണ് ഈ അവധി ദിന ഡ്യൂട്ടി.
എനിക്ക് ചുമതലയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പുരോഗതി ഒന്ന് വിലയിരുത്തി. ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് മോണിറ്ററിംഗും ആശയ വിനിമയവും കാര്യക്ഷമമായി നടക്കുന്നത്. ഇതൊരു നിയമപരമായ ബാദ്ധ്യതയാണോ ? വാട്സാപ്പിലൂടെയുള്ള ഈ ഔദ്യേഗിക കാര്യകലാ പ ങ്ങൾ ...
അല്ല. പക്ഷെ ലക്ഷ്യത്തിലെത്താൻ എന്തുകൊണ്ടും ഉപകാരപ്രദം. തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും സഹകരിക്കും. ചെറിയ ശതമാനം ജീവനക്കാർ അതൃപ്തി പ്രകടിപ്പിക്കും. അതൊക്കെ അതിൻ്റെ വഴിയേ നടക്കും.
രണ്ടു ദിവസത്തെ അവധി കഴിയുന്നു. നാളെ അടുത്ത ഘട്ടത്തിലേക്ക്.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home