Monday, March 17, 2025

2025, മാർച്ച് 10

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞുള്ള പ്രവർത്തി ദിവസമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവധിക്ക് അപേക്ഷിച്ചു.അവധി വേണ്ടുവോളം ഉണ്ട്.ഉദ്ദേശം അഞ്ചുമാസത്തോളം അവധി എടുക്കാൻ ഉള്ള അവധികൾ കൈവശമുണ്ട്.എന്നാൽ അവസാന ദിവസം വരെ ഓഫീസിൽ എത്തണമെന്നാണ് ആഗ്രഹം.

അവധിയെടുത്തുവെങ്കിലും ഓഫീസ് ജോലിയിലായിരുന്നു ശ്രദ്ധ. ഗ്രാമപഞ്ചായത്തുകളുടെ കുറെയധികം പ്രോജക്ടുകൾ അംഗീകരിച്ചു നൽകാൻ ഉണ്ട്.അത് വൈകുന്നത് ശരിയല്ല.കാരണം സാമ്പത്തിക വർഷം അവസാനിക്കാൻ പോവുകയാണ്. രണ്ടുമണിക്കൂർ തുടർച്ചയായി ഇരുന്ന് മുഴുവൻ പ്രോജക്ടുകളും വെറ്റ് ചെയ്തു നൽകി. ചിലത് അംഗീകരിച്ചു.മറ്റു ചിലത് മാറ്റങ്ങൾ ശുപാർശ ചെയ്തു തിരികെ അയച്ചു.കുറച്ചുദിവസമായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു ജോലിയായിരുന്നു പ്രൊജക്ട്  വെറ്റിംഗ്. പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി.സെക്രട്ടറിമാരുടെ ഗ്രൂപ്പിൽ പൂർത്തീകരിച്ച കാര്യം അറിയിച്ചു.പുതുതായി ഏതെങ്കിലും പ്രോജക്ടുകൾ സമർപ്പിച്ചാൽ ഫോണിലൂടെ അറിയിക്കാനുള്ള നിർദ്ദേശവും നൽകി.


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home