2025, മാർച്ച് 13
എന്നത്തെയും പോലെ ഇന്നും അതായത് 13 സാധാരണ ദിവസം പോലെ ആയിരിക്കുമെന്ന് വിചാരിച്ചു.പയ്യന്നൂരിൽ നിന്ന് കാസർഗോഡ് ട്രെയിൻ കയറി പകുതി വഴിയെത്തിയപ്പോഴാണ് സെക്രട്ടറി വിളിക്കുന്നത്. ഇന്ന് യുവജന കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ നടക്കുന്നു.സാർ എപ്പോഴാണ് എത്തുക.എനിക്ക് അറിയിപ്പ് ഒന്നും കിട്ടിയിരുന്നില്ല എന്ന് ഞാൻ പറഞ്ഞു.
ഓഫീസിലെത്തി സെക്ഷനിൽ അന്വേഷിച്ചു. രക്ഷയില്ല സെക്ഷനിലും അറിവില്ല. അൽപ നേരത്തിനു ശേഷം സെക്ഷൻ ക്ലാർക്കിൽ നിന്ന് വിവരമെത്തി. യുവജന കമ്മീഷൻ സിറ്റിംഗ് അറിയിപ്പ് കിട്ടിയിരുന്നു.പത്താം തീയതി മെയിൽ വന്നതാണ്കാ.ര്യം കുഴഞ്ഞു. കമ്മീഷന്റെ സിറ്റിങ്ങിൽ ഹാജരാകാതിരിക്കുന്നത് പ്രത്യേകിച്ചും ഗുരുതരമായ വീഴ്ചയാണ് . പ്രത്യേകിച്ചും അറിയിപ്പ് കിട്ടിയിട്ടുള്ള സാഹചര്യത്തിൽ . എന്താ ചെയ്യുക ഡെപ്യൂട്ടി ഡയറക്ടർ ആണ് പങ്കെടുക്കേണ്ടിയിരുന്നത്. സാധാരണ വിഷയം എന്റേതായതുകൊണ്ട് ഡെപ്യൂട്ടി ഡയറക്ടർ എന്നെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. ഡെപ്യൂട്ടി ഡയറക്ടറും ഓഫീസിൽ ഇല്ല.വിവരം ഞാൻ ജോയിൻറ് ഡയറക്ടറോട് പറഞ്ഞു.അദ്ദേഹത്തിന് ആശങ്കയായി.ഒരു വണ്ടി അറേഞ്ച് ചെയ്ത് തരാമെന്ന് പറഞ്ഞു. കണ്ണൂരിൽ എത്തണം.ഒരു മണിക്ക് മുമ്പെങ്കിലും എത്തണം.അപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. ഇനി ഏതായാലും വണ്ടിയിൽ പോയാൽ കണ്ണൂരിൽ ഒരുമണിക്കു മുന്നേ എത്തില്ല.കുമ്പള സെക്രട്ടറിക്ക് സന്ദേശം അയച്ചു.നിലവിലെ സ്റ്റാറ്റസ് അറിയിക്കാൻ പറഞ്ഞു.പതിനാലാമത്തെ നമ്പറാണ് കാസർഗോഡിന്റേത്. ഇപ്പോൾ നാലാം നമ്പർ ആയിട്ടേയുള്ളൂ വളരെ പതുക്കെ ആയിട്ടാണ് നടക്കുന്നത്. പെട്ടെന്നാണ് മറ്റൊരു ഐഡിയ തോന്നിയത് ഇന്റർസിറ്റി എക്സ്പ്രസ്സിൽ കണ്ണൂരിലേക്ക് പോകാമെന്നുള്ളത്. ചെങ്കള ഗ്രാമപഞ്ചായത്തിൽ നിന്ന് വന്ന വാഹനത്തിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് . ഇന്റർസിറ്റിയിൽ കയറി ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും കുമ്പള സെക്രട്ടറിയോട് അപ്ഡേഷൻ ചോദിച്ചു കൊണ്ടിരുന്നു. ഹിയറിംഗ് വളരെ പതുക്കെയാണ് നീങ്ങുന്നത്.ഇപ്പോൾ ആറായിട്ടേയുള്ളൂ.നീലേശ്വരം എത്തി. അപ്പോഴാണ് പ്രതീക്ഷ തോന്നിയത്. 14 ആകുമ്പോഴേക്കും കണ്ണൂർ എത്താൻ സാധ്യതയുണ്ട് . പയ്യന്നൂർ എത്തിയപ്പോൾ 8. ന പ്രതീക്ഷയുണ്ട്. ഇനി ഒറ്റ സ്റ്റോപ്പ് മാത്രം. അപ്രതീക്ഷിതമായി വണ്ടി സ്ലോ ആയി. പഴയങ്ങാടിയിൽ ട്രാക്ക് റിപ്പയർ വർക്ക് നടക്കുന്നു.പഴയങ്ങാടി കഴിഞ്ഞ് വണ്ടി നല്ല വേഗതയിൽ തന്നെ കണ്ണൂരിലെത്തി.സ്റ്റേഷൻ ഇറങ്ങിയോടി ഒരു ഓട്ടോപിടിച്ച് സിവിൽ സ്റ്റേഷനിൽ എത്തി.ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ ഹിയറിംഗ് കഴിഞ്ഞിട്ടില്ല. ആശ്വാസമായി.
ഓഫീസിൽ ഇത്തരം തപാലകൾ വന്നാൽ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് വലിയ വീഴ്ചയാണ്. പ്രത്യേകിച്ചും യുവജന കമ്മീഷൻ പോലുള്ള സ്റ്റാറ്റ്യൂട്ടറി പദവിയിലുള്ള സ്ഥാപനങ്ങൾ നടത്തുന്ന യോഗങ്ങളിൽ. അ ഹിയറിങ് പങ്കെടുക്കാതിരുന്നാൽ കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാകാൻ സാധ്യതയുണ്ട് .ഏതായാലും വലിയ ആശ്വാസമായി ജോയിൻറ് ഡയറക്ടർ എൻറെ യാത്രാവിവരം എടുക്കാൻ അന്വേഷിച്ചുകൊണ്ടിരുന്നു എല്ലാവരും മുൾമുനയിൽ ആയിരുന്നു.വലിയൊരു അപകടം ഒഴിഞ്ഞുപോയി.കഴിഞ്ഞതവണ ഹീയറിങ്ങിൽ പങ്കെടുത്തത് കൊണ്ട് വിഷയം നന്നായി അറിയാമായിരുന്നത് കൊണ്ട് കൃത്യമായി കാര്യങ്ങൾ ബോധിപ്പിച്ചു. ഒരു റിപ്പോർട്ട് പിന്നീട് അയച്ചു നൽകാൻ പറഞ്ഞു രണ്ടു മണിക്കുള്ള ട്രെയിനിൽ തിരിച്ച് പയ്യന്നൂരിലെ വസതിയിലേക്ക്. ട്രെയിൻ കയറിയപ്പോഴാണ് ജില്ലാ പദ്ധതി സംബന്ധിച്ച് യോഗം നടക്കുന്ന കാര്യം ജോയിൻ്റ് ഡയറക്ടർ അറിയിക്കുന്നത്. ഓൺലൈനായി ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടു ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.ട്രെയിൻ പയ്യന്നൂർ എത്തിയതോടെ മീറ്റിംഗ് കഴിഞ്ഞു.
അപ്പോഴാണ് ഒന്ന് രണ്ട് സെക്രട്ടറിമാർ വിളിച്ചു വെറ്റ് ചെയ്യേണ്ട പ്രൊജക്ടുകൾ സമർപ്പിച്ച കാര്യം പറയുന്നത് വീട്ടിലെത്തി മൂന്ന് ബ്ലോക്കിലെയുമായി 5 പദ്ധതികൾ വെറ്റ് ചെയ്യാൻ ഉണ്ടായിരുന്നു അത് പൂർത്തീകരിച്ചു. ഓൺ ലൈൻ സൗകര്യങ്ങൾ ഓഫീസിൽ നിന്ന് മാറി നിന്നാലും സേവനം നൽകുന്നതിനുള്ള അവസരം തുറന്നു തരുന്നു. സന്നദ്ധത മാത്രം മതി.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home