2025 മാർച്ച് 14
ഇന്ന് മാർച്ച് 14 2025 എന്നത്തേയും പോലെ ഓഫീസിലെത്തി.വഴിയിൽ വെച്ച് തന്നെ ജോയിൻ ഡയറക്ടറുടെ ഫോൺ സന്ദേശം ഉണ്ടായിരുന്നു. അദ്ദേഹത്തെ ജില്ലാ കളക്ടർ വിളിച്ചിരിക്കുകയാണ്. അദ്ദേഹം പങ്കെടുക്കേണ്ട ജലജീവൻ മിഷൻ സംബന്ധിച്ച് യോഗത്തിൽ പങ്കെടുക്കണം. ഈ ഓഫീസ് തുറന്നു നോക്കിയപ്പോൾ കുറെയധികം ഫയലുകൾ വന്നു കിടക്കുന്നു. തലേദിവസം കണ്ണൂർ യാത്രയായതിനാൽ ഫയലുകൾ ഒന്നും നോക്കിയിരുന്നില്ല. ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു കൊണ്ട് തന്നെ ഫയലുകൾ പരിശോധിച്ചു തുടങ്ങി 60 ഫയലുകളാണ് ഒറ്റ ദിവസം വന്നെത്തിയത് അടുത്തൊന്നും ഇത്രയധികം ഫയലുകൾ ഒന്നിച്ച് എത്തിയിരുന്നില്ല.
ഉച്ചയ്ക്ക് ശേഷം കുറ്റാരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്റെ ഹിയറിങ് നടത്തേണ്ടതുണ്ടായിരുന്നു.മൊഴി രേഖപ്പെടുത്തി വൈകുന്നേരം അല്പം മുന്നേ ഓഫീസിൽ നിന്നും ഇറങ്ങി.
സ്വകാര്യവും കൂടി നോക്കണല്ലോ തിരുവനന്തപുരം വിജിലൻസ് വിഭാഗത്തിൽ വിളിച്ചു നോക്കി.എനിക്ക് എതിരെയുള്ള ശിക്ഷാനടപടികൾ സംബന്ധിച്ച് ഫയൽ മുന്നോട്ടു പോയിട്ടുണ്ട് ഉടൻ തീർപ്പാക്കുമെന്ന പ്രത്യാശയോടെ ഓഫീസ് വിട്ടു.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home