2025, മാർച്ച് 18
ഇന്ന് കൊയിലാണ്ടിയിൽ നിന്നാണ് പുറപ്പാട്. ട്രെയിൻ അല്പം വൈകിയതിനാൽ ഓഫീസിൽ എത്താൻ വൈകി.ഇ ഓഫീസ് ഫയലുകൾ തലേദിവസം തന്നെ നോക്കി പൂർത്തീകരിച്ചതിനാൽ കുടിശ്ശിക ജോലികൾ ഒന്നും തന്നെ ഇല്ല.ഉച്ചയ്ക്കുശേഷം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പിഡബ്ല്യുഡി റസ്റ്റ് ഹൗസിനായി കൈമാറുന്നു സ്ഥലം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട് ജോയിൻറ് ഡയറക്ടർക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്തു . സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് തീരുമാനിച്ചു . ഓഫീസിൽ രണ്ടു തരത്തിലുള്ള മീറ്റിങ്ങുകൾ നടക്കുന്നുണ്ട്. കെ സ്മാർട്ട് പരിശീലനം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടക്കുന്നു . കൂടാതെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ പദ്ധതി അവലോകനയോഗവും നടക്കുന്നുണ്ട്. ചുരുക്കം ചില ഈ ഓഫീസ് ഫയലുകൾ വന്നത് ഒഴിച്ച് നിർത്തിയാൽ താരതമ്യേന തിരക്കൊഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്നത്തേത്.
ഉദുമ ഗ്രാമ പഞ്ചായത്ത് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർക്ക് ഒരു വിവരാവകാശ നിയമപ്രകാരമുള്ള ഹിയറിംഗ് അപ്പീലിന് വിധേയമാകേേണ്ടതുണ്ട്.അടുത്ത ദിവസം നടക്കേണ്ട ഹിയറിംഗ് സൗകര്യാർത്ഥം നടത്തി മൊഴി രേഖപ്പെടുത്തി വച്ചു.
സ്വകാര്യം സെക്രട്ടറിയേറ്റിലെ വിജിലൻസ് വിഭാഗത്തിൽ എൻറെ ശിക്ഷാനടപടികൾക്കുള്ള ഫയലുകൾ നീങ്ങുന്നുണ്ട് . ഒരു പിടി കൂടി മുന്നേറിയിട്ടുണ്ടെന്ന് മനസ്സിലായി . എ സി എസ് തലത്തിൽ ഫയൽ എത്തിയതായി മനസ്സിലായി അധികം താമസിയാതെ തീർപ്പാകും എന്ന പ്രതീക്ഷ.....

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home