2025, മാർച്ച് 24
മറ്റൊരു സാധാരണ ദിവസം . രാവിലെ യാത്ര കൊയിലാണ്ടിയിൽ നിന്ന്. താരതമ്യേന തിരക്കു കൂടിയ തിങ്കളാഴ്ച ഓഫീസിൽ അല്പം വൈകിയാണ് എത്തിയത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് സുഹൃത്ത് ഇൻകം ടാക്സ് ഓഫീസർ ശ്രീജേഷിൻ്റെ വാഹനം ഉണ്ടായിരുന്നു. രാവിലെ തന്നെ നിയമസഭാ സമിതിയുടെ മുന്നോടിയായിട്ടുള്ള ഒരു മീറ്റിംഗ് ആണ് മുൻകാലങ്ങളിലെ ഗൗരവതരമായ ഓഡിറ്റ് തടസ്സങ്ങൾ നിയമസഭാ സമിതി പരിഗണിക്കുകയും അത് വിലയിരുത്തുകയും ചെയ്തു നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന രീതിയാണ് നിയമസഭാ സമിതി യോഗം തിരുവനന്തപുരത്താണ് ചേരുന്നത് . ഏഴാം തീയതിയാണ്. അതിനു മുന്നോടിയായി നിയമസഭ സമിതി അംഗങ്ങൾക്ക് റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. അത് തയ്യാറാക്കുന്നതിനായുള്ള ഒരു യോഗമാണ് ഇന്ന് നടന്നത് കാസർഗോഡ് മുനിസിപ്പാലിറ്റി പൂത്തിഗെ ഗ്രാമപഞ്ചായത്ത് എന്നിവരുടെ ഓഡിറ്റ് പരാമർശമാണ് നിയമസഭാ സമിതി പരിഗണിക്കുന്നത് യോഗം ഓൺലൈനായി നടന്നു പക്ഷേ ഒന്നര മണി വരെ നീണ്ടു ഉച്ചയ്ക്കുശേഷം സദ്ഭരണ സംവിധാനം സംബന്ധിച്ച് മറ്റൊരു ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു സദ് ഭരണസംവിധാനത്തിന്റെ ജെഡി ഓഫീസിലെ നോഡൽ ഓഫീസർ എന്ന നിലയിലാണ് യോഗത്തിൽ പങ്കെടുത്തത് ഇതിനിടയിൽ നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടി മറ്റ് ഓഡിറ്റ് ഫയലുകൾ എന്നിവ ഇ ഫയലിലൂടെ വന്നുകൊണ്ടിരുന്നു ഇപ്പോൾ ഫയലുകളുടെ മൂവ്മെൻറ് നല്ല വേഗതയിലാണ്.പ്രൊജക്ടുകൾ വെറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു.വിവിധ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പത്തോളം പ്രൊജക്ട് ഉണ്ട്. എല്ലാം പൂർത്തീകരിച്ചു.
സ്വന്തം കാര്യം - എനിക്കെതിരെയുള്ള ശിക്ഷാ നടപടികൾ തീർപ്പാക്കി സർക്കാർ ഉത്തരവായി. ഏതായാലും വിരമിക്കുന്നതിന് മുന്നേ തന്നെ ബാദ്ധ്യത ഒഴിവായി.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home